ഒന്നു പിറകോട്ടു നോക്കിയാല്‍ നിനക്കെന്നെ കാണാന്‍ കഴിയും. ഇപ്പോള്‍ നീ എന്നെ ഓര്‍ക്കാറുണ്ടോ ? മാസങ്ങള്‍ പലതു കഴിഞ്ഞു ഞാന്‍ നിന്നെ പിരിഞ്ഞിട്ടു. ഒരുപാടു നല്ല അനുഭവങ്ങള്‍ സമ്മാനിച്ചു.. അവസാനമായി ഒരു ചോദ്യം, ഇഷ്ടമായിരുന്നോ എന്നെ ?.. സ്നേഹത്തോടെ 2008. എസ് എം എസ് വായിച്ചാണ് ഇന്നു രാവിലെ ഉണര്‍ന്നത്. എന്തായാലും ഒരു പോസ്റ്റിടാന്‍ എന്നെ അത് വല്ലാതെ നിര്‍ബന്ദിച്ചു. ഈ രണ്ടായിരത്തി എട്ടിലേക് ഒരു തിരിഞ്ഞു നോട്ടം. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടതിന്റെയും നേട്ടതിന്ടെയുമ് വര്‍ഷം. മാര്‍ച്ച് മാസത്തിലെ നൈറ്റ് ഷിഫ്റ്റ് ഉണ്ടാക്കിയ മടുപ്പ് ജീവിതത്തിലെ ഒരു വഴിത്തിരിവിലേക് ആണ് നയിച്ചത് . പുതിയൊരു കമ്പനി നോക്കുക എന്നേ ഉണ്ടായിരുന്നുള്ളു ... അങ്ങനെ ആദ്യം ട്രൈ ചെയ്ത ഫ്ലിപ്പ്പില്‍ തന്നെ ജോലി ശരിയായി . ഇന്റര്‍വ്യൂ യാത്രയില്‍ കണ്ടുമുട്ടിയ സുന്ദരിയെ നിങ്ങള്‍ മറന്നിരിക്കില്ലലോ.. ഇനി നിങ്ങള്‍ മറന്നാലും ഞാന്‍ മറന്നില്ല :) സന്തോഷം മാത്രം നിറഞ്ഞ ജീവിതത്തിനു ഏന്‍ഡ് ടാസ്ക് പറഞ്ഞുവന്ന ആ ചെരിയപെരുന്നാല്‍ ദിവസം, ജീവിതത്തിലെ തന്നെ നികത്താനാവാത്ത ഒരു നഷ്ട ദുഃഖം സമ്മാനിച്ചു . മരണം ... ദൈവത്തെ തടുക്കാന്‍ ആരുമാളല്ല. പക്ഷെ.. വിളിക്കാത്ത ദൈവത്തിന്‍റെ അടുക്കലേക്ക് ദ്രിതിപിടിച്ചു കയറിപ്പോയ ആച്ചി.. വെറും രണ്ടു വര്ഷത്തെ പരിചയം കൊണ്ട് ഇരുപതു വര്ഷത്തെ എന്റെ ജീവിത രീതികള്‍ മാറ്റിയ പ്രിയ സുഹൃത്ത്.. ഒടുവില്‍ ആ ഒക്ടോബര്‍ രണ്ടാം തീയതി ഞാന്‍ ആദ്യമായി കാണുമ്പോള്‍ എന്നെ ഒന്നു നോക്കി പുഞ്ചിരിക്കാന്‍ പോലുമാകാതെ വെള്ളത്തുണിയില്‍ പുതപ്പിച്ചിരിക്കുന്ന ആ മുഖം. ഞാന്‍ എങ്ങിനെ മറക്കും ?... ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ച്.. ചിരിക്കണമെന്ന ആഗ്രഹം പോലും മനസ്സില്‍ നിന്നും പറിച്ചെടുത്ത് അകലങ്ങളിലേക്ക് അവള്‍ പോയി. പക്ഷെ ഇന്നെനിക്കു ചിരിക്കാന്‍ അല്പമെങ്ങിലും കഴിയുന്നു . കാലം ഓര്‍മ്മകളെ തട്ടിമാറ്റിയതല്ല... ഭാരം താങ്ങാന്‍ ഒരു കൈ കൂടി കിട്ടിയെന്നുള്ള ഒരു തോന്നല്‍ . ഈ വര്‍ഷം അവസാനിക്കുമ്പോള്‍ പുതിയൊരു കൂട്ടായി ചിന്നു ഉണ്ടെന്നുള്ള ഒരു തോന്നല്‍.. രണ്ടായിരത്തി എട്ടിനെ മറക്കാനാവാത്ത വര്‍ഷമായി ഓര്‍ക്കാന്‍ ഒരു കാരണം കൂടി.
Missing Hug
3 days ago

1 comments:
പുതുവൽസരാശംസകൾ
Post a Comment
Post a Comment