ഒരു പെങ്ങളുടെ ഓര്‍മയ്ക്ക്

എന്‍റെ ഓര്‍മകളില്‍ മാത്രം എന്നും ജീവിക്കുന്ന പെങ്ങള്‍ക്കായ്‌..

കഴിഞ്ഞ തവണത്തെ കവിത ആര്ക്കും മനസ്സിലായില്ലെന്ന് എനിക്ക് മനസ്സിലായി :).
എന്തായാലും അത് പബ്ലിഷ് ചെയ്താ മന്ഗോ ഇന്റര്‍നാഷണല്‍ മാഗസിന് നന്ദി. വീണ്ടും ആര്‍കും മനസ്സിലാകാത്ത ഒരു കവിത കൂടി എഴുതാന്‍ എനിക്ക് പ്രചോദനമായി .

ഞാന്‍ നിന്നെ കണ്ടത് മുതല്‍
അറിയില്ലെനിക്ക്‌ ഞാന്‍ എങ്ങിനെ ജീവിക്കുന്നെന്ന്.
എനിക്കറിയില്ല എന്നെ തന്നെ,
നീ പോയ ദിവസം മുതല്‍ .
നീയില്ലാതെ ജീവിക്കാന്‍ ഞാന്‍ പഠിച്ചു
എങ്ങനെയോ .... നന്ദി, നന്ദി .

ഇനിയെനിക്ക് നിന്നെ തിരികെ വേണം ,
എന്‍റെ ജീവിത ലക്‌ഷ്യം.
ഇനിയെനിക്ക് വേണ്ടത് നിന്നെ മാത്രം,
എന്‍റെ പ്രവൃത്തികള്‍ അതിനായ് മാത്രം.

നിശബ്ദദ മന്ത്രിക്കുന്നു നമ്മുക്കിടയില്‍ .
തണുത്ത രാത്രികള്‍ നമ്മുക്കിടയില്‍ .
നിന്‍ തണുത്ത നിശ്വാസമെനിക്ക് ജീവന്‍ തരുന്നു .
ഇനി ഞാന്‍ പറയണം നന്ദി ഒരുപാട് നന്ദി .

എനിക്ക് ചുറ്റുമുള്ളതെല്ലാം നീയാണ് .
എല്ലാ സമയവും എന്‍ കണ്ണുകളില്‍
നിന്‍ സുന്തര രൂപം മാത്രം .

എനിക്കെന്റെ കണ്ണുകളോട് പറയണം...
കാണാന്‍ പുതിയത് വല്ലതും .
എന്തോക്കെയാകിലും നീയെന്‍ നിര്‍മല ഹൃദയം .
സൂക്ഷിക്കൂ എന്‍ ഹൃദയം നിന്നിലും .
നന്ദി .നന്ദി . ഒരുപാടു നന്ദി .

ഇതും മനസ്സിലയില്ലെങ്ങില്‍ ഈ പണി ഞാന്‍ നിര്‍ത്തും . ഒരു നോവല്‍ എങ്ങാനും എഴുതും . അതാവുമ്പോ അവസാനം ക്ലൈമാക്സ് ഉണ്ടായാല്‍ മതിയല്ലോ :)

ഒത്തിരി യാത്രാ വിവരണങ്ങള്‍ തലങ്ങും വിലങ്ങും വിലസി നടക്കുന്ന ബ്ലുലോകത്ത് ഈ കുട്ടി വിവരണം ഒന്നുമാവില്ല. അല്ലാ അതിന് ഇതു ഒരു വിവരനമോന്നുമല്ല. കൊറച്ച് ഫോട്ടോസ് കാണിക്കാം .ദേ എല്ലാവരും കയറി. വേഗം കയരിയാ സൈഡ് സീറ്റ് കിട്ടും . ( ടെക്നോപാര്‍ക്ക്‌ ഓഫീസില്‍ നിന്നും പുറപ്പെടുന്നു . തെജ്വസിനി ബില്‍ഡിംഗ്‌ ആണ് പശ്‌ചാത്തലം )

ഹൊ സീറ്റൊന്നും വേണ്ട ഞങ്ങളിവിടെ നിന്നോളാം. കയ്യില്‍ പെപ്സി തന്നെ ആണ് .സംശയിക്കല്ലേ ..
എത്ര ശ്രമിച്ചിട്ടും വായിക്കാന്‍ പറ്റാത്ത ഒരു ബോര്‍ഡ് ( മോട്ടല്‍ ആരാമം ) കായം കുളത്ത് ചായ കുടിക്കാന്‍ ഇറങ്ങിയപ്പോള്‍ .
ഇനി ഒരു മൂവി കാണാം . ഇപ്പൊ ഡാന്‍സ് ചെയ്താല്‍ പിന്നെ ബോട്ടില്‍ ആര് ഡാന്‍സ് ചെയ്യും ?
അങ്ങനെ "നന്ദനം " ബോട്ടിലും കയറി . ഇനി അഞ്ചു മണിക്കൂര്‍ വെള്ളത്തില്‍ .... :)

വള്ളത്തില്‍ കയറി വെള്ളത്തില്‍ നോക്കുമ്പോള്‍ ഇമ്തി എടുത്ത ഫോട്ടോ
കരിമീന്‍ വറുത്തതിനു മസാല ഇത്തിരി കുറഞ്ഞൂ ആവോ.. എന്തായാലും പുലിശേരി അസ്സലായി .
ഈ ഫോട്ടോ സേവ് ചെയ്യുന്നതും പ്രിന്റ് എടുക്കുന്നതും ശിക്ഷാര്‍ഹമാണ്. :)