ഓരോ സിനിമ ചെയ്യുമ്പോഴും മലയാളത്തിലെ നായികാ നായകന്മാര്‍ ടിവിയില്‍ വന്നു "വളരെ വ്യത്യസ്ഥമായ ഒരു കഥ ആണ് ഈ ഫിലിമില്‍" എന്ന് പറയുന്ന പോലെ, ഞാനും പറയട്ടെ, നിങ്ങള്‍ ഇതുവരെ ഇവിടെ വായിച്ചിട്ടുള്ള പോസ്റ്റുകളില്‍ നിന്നും വളരെ വ്യത്യസ്ഥമായ ഒരു ടോപ്പിക്ക് ആണ് എനിക്ക് എഴുതാന്‍ തോന്നുന്നത്. കഴിഞ്ഞ ആഴ്ച കേരളത്തില്‍ വന്നപ്പോ ഉണ്ടായിരുന്ന രണ്ടു പ്രധാന കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്താനാണ് എന്റെ ഉദ്ദേശം. ഇത് ആരെയും താറടിച്ചു കാണിക്കാനോ അല്ലെങ്കില്‍ മറ്റെന്തെങ്ങിലും രീതിയില്‍ ഉപദ്രവിക്കണോ അല്ല.
ഇവിടെ മുംബൈയില്‍ വന്നപ്പോള്‍ മലയാളി എന്ന നിലയില്‍ എനിക്ക് അഭിമാനം തോന്നിയിരുന്നു. ഇവിടെ നാട്ടു കാരായ ഭുരിഭാകം പേര്‍ക്കും അവര്‍ ദിവസേന ഉപയോഗിക്കുന്ന ഹിന്ദി എഴുതാനും വായിക്കാനും അറിയില്ല. മലയാളികളില്‍ അങ്ങനെ ഉള്ളവര്‍ വളരെ കുറവേ ഉള്ളൂ എന്നത് സന്തോഷകരം തന്നെ. നമ്മുടെ നാട്ടിന്‍ പുറങ്ങളിലെ ആ ഓല മേഞ്ഞ വിദ്യാലയങ്ങള്‍ നൈതെടുക്കുന്നത് വിദ്യാ സമ്പന്നരായ ഒരു സമൂഹത്തെ ആണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സാക്ഷരത ഉള്ള സംസ്ഥാനം കേരളം ആണെന്നത് അഭിമാനര്‍ഹമാണ്.
കേരളത്തിലെ സര്‍കാര്‍ വിദ്യാലയങ്ങള്‍ പലതും അടച്ചു പൂട്ടികൊണ്ടിരിക്കുകയാണെന്ന് നാം പലതവണ വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞതാണല്ലോ. സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ച മറുപക്ഷത്ത് ഉണ്ടാവുന്നു എന്നത് പ്രത്യാശ നല്‍കുന്ന വസ്തുത തന്നെ. എന്നാല്‍ അവര്‍ വാങ്ങുന്ന ഫീസ് അടക്കമുള്ള ചെലവുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാന്‍ ആവുന്നില്ല. ചെലവു കുറഞ്ഞ രീതിയില്‍ പഠിപ്പിക്കാന്‍ മനജുമെന്ടുകല്ക്ക് കഴിയില്ല എന്നാ വസ്തുത പലപ്പോഴും മറന്നു പോകുന്നു. സ്കൂളിന്റെ സങ്ങേതിക ആവശ്യങ്ങള്‍ക്കും, അദ്ധ്യാപിക - അധ്യപകന്മാരുടെ ശമ്പളവും സ്കൂളിലെ മാത്രം വരുമാനത്തില്‍ നിന്നും ഉണ്ടാക്കനമെങ്ങില്‍ വലിയ ഫീസ് തന്നെ വാങ്ങേണ്ടി വരുന്നു. അപ്പോള്‍ കശുകാരന്റെ മകന് പഠിക്കാന്‍ വേറെ സ്കൂളും, പാവപ്പെട്ടവന് പഠിക്കാന്‍ സര്‍ക്കാര്‍ അല്ലെങ്ങില്‍ അര്‍ദ്ധ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ എന്നാ നിലയില്‍ വരുന്നു. താന്‍ പടിക്കാതതിനലാണ് ജീവിതകാലം മുഴുവന്‍ കഷ്ടപ്പെടീണ്ടി വന്നതെന്ന് രക്ഷിതാക്കള്‍ക്ക് തോന്നുമ്പോള്‍, സൌകര്യങ്ങള്‍ കുറഞ്ഞ സര്‍ക്കാര്‍ സ്കൂളിലേക്ക് കുട്ടിയെ പറഞ്ഞയക്കാന്‍ അവര്‍ക്ക് മനസ്സുവരില്ല എന്നത് സ്വാഭാവികം. അവര്‍ ഇല്ലാത്ത പണം വായ്‌പ വാങ്ങി മനഞുമെന്റ്റ് സ്കൂളില്‍ കുട്ടിയെ ചേര്‍ക്കുന്നു. കൂടി വരുന്ന ചെലവിനിടയില്‍ പലരും തളരുന്നു. ഇനി ഒന്നും ചെയ്യാനാവില്ല എന്ന് തോന്നുമ്പോള്‍ ചില ഭീരുക്കള്‍ ആത്മഹത്യാ ചെയ്യുന്നു. രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും അവരെ നല്ല പോലെ ഉപയോകിക്കുന്നു. അതെല്ലാമാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തില്‍ കണ്ടു വരുന്നത്.
ഇതിനൊരു പോം വഴി കണ്ടെത്തേണ്ടത് സര്‍കാര്‍ ആണെന്നാണ് എല്ലാവരുടെയും ധാരണ. പക്ഷെ, ബഹുമാന്യനായിരുന്ന നമ്മുടെ (നാടിന്‍റെ) മുഖ്യ മന്ത്രി എലിയെ പേടിച്ച് ഇല്ലം ച്ചുടുകയാണ്. സര്‍ക്കാര്‍ സ്കൂളുകളുടെ നിലവാരം ഉയര്‍ത്താതെ, അന്ഗീകരമില്ലാത്ത സ്കൂളുകള്‍ പ്രവര്‍ത്തനം നിത്തനം എന്ന് പറയുന്നത് വിഡ്ഢിത്തം എന്നേ എനിക്ക് തോന്നുന്നുള്ളൂ. ഇത് സത്യത്തില്‍ സ്ഥിതി കൂടുതല്‍ വശലക്കുകയാണ്ചെയ്യുക. താരതമ്യേന ചെറിയ ഫീസ് വാങ്ങി പ്രവര്‍ത്തിക്കുന്ന ഇത്തരം അന്‍ ഐടെട് സ്കൂളുകള്‍ നിര്‍ത്തിയാല്‍ എല്ലാവരും സര്‍കാര്‍ സ്കൂളില്‍ പോകുമോ എന്ന് കണ്ടറിയണം. അതോ വലിയ തുക ലോണ്‍ എടുത്ത് സ്വകാര്യ വിദ്യാലയങ്ങളില്‍ സീറ്റ് പിടിക്കുവാനല്ലേ പാവം ജനങ്ങള്‍ തയ്യാറാവുക ?
ഇത് സ്വകാര്യ സ്ഥാപനങ്ങളുടെ വളര്‍ച്ചക്ക് ആക്കം കുട്ടുമെന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും, നിയമങ്ങളും സര്‍ക്കാറും മാറിവരും എന്നതിനാലും, എന്റെ മക്കള്‍ക്ക് പഠിക്കാന്‍ ഉപ്പാന്റെ ഇംഗ്ലീഷ് മീഡിയം ഉള്ളതുകൊണ്ടും എനിക്ക് പരാതിയില്ല. ഇനിയിപ്പോ ഞാന്‍ ഇവിടെ വന്നെ പിന്നെ നിയമം മാറിയോ എന്നും അറിയില്ല.
Moving Indian population to the clouds
1 day ago
.jpg)
4 comments:
The education is a lucrative business. None of the organisation or some community is making school for the upbringing of the mankind. They are doing the sheer business.
I believe, if the government takes stringent steps they can uplift the educational stanadards of the Govt. school. In the mean time they can close these unauthorised schools too.
Vinu
..നല്ല നിരീക്ഷണങ്ങള്‍..
നീ പറഞ്ഞു വരുന്നത് .. നിന്റെ ഉപ്പുപ്പാന് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഉണ്ടെന്നു ആണോ ?
@Vinu : Not all private schools are doing business. And as far as I know, running a school is not that profitable and is very risky. We need to answer each parent's question to get a good reputation. And I really don't think a Govt which is lead by unschooled people can do good at education. So this will help only big private schools. Poor people will stop schooling, Middle class people is gonna suffer more as always.
@hAnLLaLaTh : നന്ദി
@Saif : എന്റെ ഉപ്പാക്ക് ഉണ്ടെന്നു പറഞ്ഞത് നമ്മുടെ നാട്ടിലെ ആള്‍ക്കാരുടെ attitude ആണ്, സ്വന്തം കാര്യം സേഫ് ആണെങ്ങില്‍ പിന്നെ ആരും പ്രതികരിക്കാന്‍ നില്‍ക്കാത്ത അവസ്ഥ. പീഡിതര്‍ എന്നും ചുരുക്കം ചിലരേ ഉണ്ടാവു എന്നാല്‍ അവരുടെ ശബ്ദം മറ്റുള്ളവര്‍ കൂടെ ഏറ്റെടുതലേ നാട് രക്ഷപ്പെടു
Post a Comment
Post a Comment