ഒരു പെങ്ങളുടെ ഓര്‍മയ്ക്ക്

എന്‍റെ ഓര്‍മകളില്‍ മാത്രം എന്നും ജീവിക്കുന്ന പെങ്ങള്‍ക്കായ്‌..

കാഴ്ചകള്‍ വരുന്നു, കാഴ്ചകള്‍..
ചില മങ്ങിയ ഓര്‍മ്മകള്‍ തിരിച്ചു വരുന്നു ..
മൃത്യാതി ജീവിതം സത്യമോ,
എന്‍റെ സ്വപ്നം മിഥ്യയോ!
എനിക്കെന്താണ് പറ്റിയത്‌ ?

എന്‍റെ സുഹൃത്തേ, ദിശാദൈവമേ, ജീവനേ,
പറഞ്ഞു തരൂ, എന്നോട് പറയൂ...
ലോകത്ത് എന്തിനു നീ ഉണ്ടായി,
പാവം ഞാന്‍ എന്തിനു നിന്നെ കണ്ടു,
നമ്മള്‍ എന്തിനു മനസ്സ് തുറന്നു
പറഞ്ഞു തരൂ, വല്ലതും പറഞ്ഞു തരൂ

പലകുറി നിന്നോട് പറയാന്‍ തുടങ്ങി,
പറഞ്ഞില്ല ഞാനിന്നും, പറയില്ല ഇനിയും.
മനസ്സിലാക്കു നീ തനിയേ - എന്നെ നീ വിശ്വസിക്കു
എന്‍ സിരകളില്‍, ഹൃദയ മിടിപ്പില്‍, നിശ്വാസത്തില്‍ -
ആഗ്രഹിക്കുന്നു ഞാന്‍ നിന്നെ മാത്രം

വിശ്വസിച്ചാലും ഇല്ലെങ്കിലും,
നിന്നെ ഞാന്‍ സ്നേഹിച്ചു, പിന്നെ പ്രണയിച്ചു.
നീ സൂക്ഷിച്ചു നോക്കുമ്പോഴും ,
നീ കണ്ടത് വ്യാകുലതകള്‍ മാത്രം.
എനിക്കിന്നും അറിയില്ല
ഇത് സ്നേഹമോ അതോ ശിക്ഷയോ ?

സ്നേഹിച്ചു ഞാന്‍ നിന്നെ വേണ്ടുവോളം
തെറ്റെന്ത് ചെയ്തു ഞാന്‍ ചൊല്ലു ഇന്ന്
ഓഹ്.. കരയിച്ചു ഏറെ ഞാന്‍, വെറുപ്പിച്ചു.
ഇന്നെന്‍ ദിനങ്ങള്‍ നിന്‍ ഓര്‍മയില്‍ പുളയുന്നു
രാത്രികള്‍ പ്രാര്‍ത്ഥന നിനക്കായ്‌
ആരുമറിയാത്ത പ്രേമം, ഞാന്‍ സഞ്ജരിച്ച വഴികള്‍

അറിയുക നീ, തിരികെ വരിക
കാതിരിപ്പൂ.. നിന്‍ കാഴ്ച്ചകള്‍ക്കായ്‌
കാഴ്ചകള്‍ വരുന്നു, കാഴ്ചകള്‍..
ചില മങ്ങിയ ഓര്‍മ്മകള്‍ തിരിച്ചു വരുന്നു ..

4 comments:

വിശ്വസിച്ചാലും ഇല്ലെങ്കിലും,
നിന്നെ ഞാന്‍ സ്നേഹിച്ചു, പിന്നെ പ്രണയിച്ചു.
നീ സൂക്ഷിച്ചു നോക്കുമ്പോഴും ,
നീ കണ്ടത് വ്യാകുലതകള്‍ മാത്രം.
എനിക്കിന്നും അറിയില്ല
ഇത് സ്നേഹമോ അതോ ശിക്ഷയോ ?

വളരെ നന്നായിട്ടുണ്ട്:))

dear remiz,
so touching,the lines are.........i know.this is straight from your heart.........words fail to console you.memories left behind by our dear ones are unforgettable!certain whys can't be answered.......God has aplan for each and every action.
my eyes are moist by the end of teh last line......try to live in the present........
sasneham,
anu

@അരുണ്‍ കായംകുളം Thanks for the compliment

@anupama

Thanks for the comment. :)

I am neither sad about my past nor bothered about future. Just rock the present \m/

~R

Post a Comment